
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 325/2020), കാസർകോട് ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ (സോയിൽ കൺസർവേഷൻ യൂണിറ്റ്) വർക്ക് സൂപ്രണ്ട് - ഒന്നാം എൻ.സി.എ. ധീവര (കാറ്റഗറി നമ്പർ 320/2020),കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 97/2020), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2/ഡാറ്റ എൻട്രി ഓപ്പറേറ്റർ (ജനറൽ, സൊസൈറ്റി കാറ്റഗറി- മത്സ്യതൊഴിലാളികൾ/മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 232/2020, 233/2020, 234/2020), ഇടുക്കി, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 215/2019),പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 256/2020),കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ്1 (കാറ്റഗറി നമ്പർ 145/2019),കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ബോയിലർ ഓപ്പറേറ്റർ) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 101/2020, 102/2020), കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 520/2021) എന്നീ തസ്തികകളിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കും .
ചുരുക്കപ്പട്ടിക
കണ്ണൂർ ജില്ലയിൽ ആയുർവേദ കോളേജിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 312/2021), കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 336/2020),പോലീസ് (പൊലീസ് സബോർഡിനേറ്റ് സർവീസ്) വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ)- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 73/2020),പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) - പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 251/2020).പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) - പട്ടികജാതി/പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 340/2020),കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ലീഗൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 67/2020),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കെമിസ്റ്റ് (ജനറൽ) (കാറ്റഗറി നമ്പർ 305/2021) എന്നീ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
പ്രായോഗിക
പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) - വിമുക്തഭടൻമാർ മാത്രം - ഒന്നാം എൻ.സി.എ. - ഈഴവ (കാറ്റഗറി നമ്പർ 708/2021) തസ്തികയിലേക്ക് പ്രായോഗിക പരീക്ഷ നടത്തും.
ഓൺലൈൻ/
ഒ.എം.ആർ പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 687/2021) തസ്തികയിലേക്ക് ഓൺലൈൻ/ഒ.എം.ആർ. പരീക്ഷ നടത്തും
പി.എസ്.സിഎൻഡ്യൂറൻസ് ടെസ്റ്റ്
തീയതികളിൽ മാറ്റം
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 9, 10 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് (5 കിലോമീറ്റർ ഓട്ടം - 25 മിനിട്ട്) യഥാക്രമം 24, 25 തീയതികളിലേക്കും പത്തനംതിട്ട ജില്ലയിൽ 11, 12 തീയതികളിലേക്കും ഇടുക്കി ജില്ലയിൽ 20, 21 തീയതികളിലേക്കും എറണാകുളം ജില്ലയിൽ 30, ഓഗസ്റ്റ് 1 തീയതികളിലേക്കും തൃശൂർ, പാലക്കാട് ജില്ലകളിൽ 27, 29 തീയതികളിലേക്കും മലപ്പുറം ജില്ലയിൽ 31, ഓഗസ്റ്റ് 2 തീയതികളിലേക്കും വയനാട്, കാസർകോട് ജില്ലകളിൽ 21, 22 തീയതികളിലേക്കും മാറ്റി.
28 ന് എറണാകുളം ജില്ലയിൽ നടത്തേണ്ടിയിരുന്ന എൻഡ്യൂറൻസ് ടെസ്റ്റ് 31ലേക്കും മലപ്പുറം ജില്ലയിൽ ഓഗസ്റ്റ് ഒന്നിലേക്കും മാറ്റി. ഉദ്യോഗാർത്ഥികൾ 9, 10, 28 തീയതികളിലെ അഡ്മിഷൻ ടിക്കറ്റുകളുമായി ടെസ്റ്റിന് ഹാജരാകണം.
അഭിമുഖം
മലപ്പുറം ജില്ലയിൽ യു.പി. സ്കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) തസ്തികയിലേക്ക് 6, 7, 8, 13, 14, 15, 20, 21, 22 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിലും തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ യു.പി. സ്കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) തസ്തികയിലേക്ക് 6, 7 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അവസാനഘട്ടം അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മൈക്രോബയോളജി) - ഒന്നാം എൻ.സി.എ ധീവര തസ്തികയിലേക്ക് 6ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ പരീക്ഷ റദ്ദ് ചെയ്തു
പബ്ലിക് സർവീസ് കമ്മിഷൻ/സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ്/ഓഡിറ്റർ , കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് 4 ശതമാനം ഭിന്നശേഷി സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 25ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷ റദ്ദ് ചെയ്തു.
വകുപ്പുതല വാചാ പരീക്ഷ
2022 മേയ് 13 ന് നടത്തിയ സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് - മലയാളം (തമിഴ്/കന്നട) പേപ്പറിന്റെ എഴുത്തു പരീക്ഷയിൽ വിജയിച്ചവർക്ക് 6ന് രാവിലെ 10ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ വാചാ പരീക്ഷ നടത്തും. 8 മണിക്ക് ഹാജരാകണം.