തിരുവനന്തപുരം : പി.എൻ.പണിക്കർ ദേശീയ വായനദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും പി.എൻ.പണിക്കർ ഫൗണ്ടേഷനും സംയുക്തമായി ജില്ലാതലത്തിൽ പ്രൈമറി,ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തും.യു.പി വിഭാഗം കുട്ടികൾക്കായി പദ്യപാരായണ മത്സരവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും പദമത്സരവുമാണ് നടത്തുക.ജില്ലയിലെ മത്സരം 9ന് രാവിലെ 9 മുതൽ ആയുർവേദ കോളേജിന് സമീപത്തെ കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ നടക്കും.ഓരോ സ്‌കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.സ്കൂൾ മേധാവികളുടെ സാക്ഷ്യപത്രമോ, ഐ.ഡി കാർഡോ മത്സരാർത്ഥികൾ ഹാജരാക്കണം.