
പാറശാല: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിൽ വൻ കൃഷിനാശം.പതിവ് പോലെ കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെങ്കിലും പല ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കാറ്റാണ് കൃഷിനാശത്തിന് കാരണമായത്. വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞുവീണു.കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ഒടിഞ്ഞു വീണത് കാരണം കർഷകർക്ക് വമ്പിച്ച നഷ്ടമാണ് സംഭവിച്ചത്.കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഉദിയൻകുളങ്ങര വാർഡിൽ സ്വാമിദാസിന്റെ കൃഷിയിടത്തിലെ അഞ്ഞൂറിലേറെ വാഴകൾ നശിച്ചത് കാരണം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.