തിരുവനന്തപുരം:പത്മനാഭം കഥകളി ആർട്ടിസ്റ്റ് വെൽഫയർ ഒാർഗനൈസേഷൻ ജില്ലാ പ്രസിഡന്റായി കരിക്കകം ത്രിവിക്രമനേയും സെക്രട്ടറിയായി മാർഗി സുരേഷിനെയും തിരഞ്ഞെടുത്തു.അർക്കാനൂർ പ്രഭ തിരുമേനിയാണ് വൈസ് പ്രസിഡന്റ്.രോഗാവസ്ഥയിൽ കഴിയുന്ന കഥകളി നടൻ കോലിയക്കോട് ശ്രീനിക്ക് സാമ്പത്തിക സഹായം നൽകാനും യോഗം തീരുമാനിച്ചു.യോഗത്തിൽ കരിക്കകം ത്രിവിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.രാമകൃഷ്ണൻസ്വാഗതവും കലാമണ്ഡലം ബാബു ആശാൻ നന്ദിയും പറഞ്ഞു.