
പൂവാർ:തിരുപുറം ഗ്രാമ പഞ്ചായത്തും കുടുംബശ്രീയും സംയുക്താമായി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച വനിതാ എൽ.ഇ.ഡി ബൾബ് നിർമ്മാണ യൂണിറ്റ് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് തിരുപുറം സുരേഷ്,മെമ്പർമാരായ ഗോപാലകൃഷ്ണൻ,മഞ്ചുഷ, ജയകുമാരി,ഗിരിജ,അസി.ജില്ലാ വ്യവസായ ഒാഫീസർ മഹേഷ്,തിരുപുറം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ.ബിജു,പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ശശിധരൻ നായർ,കുടുംബശ്രീ ചെയർപേഴ്സൻ ലൂസി,വൈസ് ചെയർപേഴ്സൻ ചിത്ര,മുൻ മെമ്പർ സ്റ്റീഫൻ,അലക്സ് സാം ക്രിസ്തുമസ്,ഗ്രാമസേവിക മിനിമോൾ,പരിശീലകൻ റോബിൻസൺ തുടങ്ങിയവർ സംസാരിച്ചു.