തിരുവനന്തപുരം: നഗരസഭയിൽ റവന്യു വിഭാഗത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ അത്യന്തം ഗൗരവവും അന്വേഷണ വിധേയമാക്കേണ്ടതുമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പറഞ്ഞു. രണ്ട് താത്കാലിക ജീവനക്കാർക്ക് മാത്രമായിട്ട് എങ്ങനെയാണ് ഇത്തരം ക്രമക്കേടുകൾ കാണിക്കാൻ സാധിക്കുക. പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുന്നതുവരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അറിയിച്ചു.