ആര്യനാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആര്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവൻ ഉദ്ഘാടനം 7ന് വൈകിട്ട് 5ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ രാജീവൻ അറിയിച്ചു.അടൂർ പ്രകാശ്.എം.പി,ഉഷാതോമസ്.എം.എൽ.എ എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യ പ്രഭാഷണം നടത്തും.കെ.എസ്.ശബരീനാഥൻ,എൻ.ജയമോഹനൻ,മലയടി പുഷ്പാംഗദൻ,കെ.കെ.രതീഷ്,എസ്.ഷാമിലാബീഗം,എസ്.കെ.രാഹുൽ,ടി.ബാലചന്ദ്രൻ എന്നിവർ സംസാരിക്കും.