sisu

തിരുവനന്തപുരം: കുട്ടികളുടെ ധീരതയ്ക്ക് ദേശീയ ശിശുക്ഷേമ സമിതി (ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരതാ അവാർഡിന് അർഹരായവരെ സംസ്ഥാന ശിശുക്ഷേമ സമിതി ആദരിക്കുന്ന ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിന്ന് 2020, 2021 വർഷം പുരസ്‌കാര ജേതാക്കളായ മലപ്പുറത്തെ ഉമർ മുക്താർ (സ്‌പെഷ്യൽ അവാർഡ്), വയനാടുള്ള ജയകൃഷ്ണൻ ബാബു, മലപ്പുറത്തെ മുഹമ്മദ് ഹംറാസ് കെ,വയനാട് സ്വദേശി ശിവകൃഷ്ണൻ കെ.എൻ, കണ്ണൂരിലുള്ള ശീതൾ ശശി .കെ, മലപ്പുറത്തെ ഋതുജിത് .എൻ, തൃശൂരുള്ള ഏയ്ഞ്ചൽമരിയ ജോൺ, കോഴിക്കോട്ടെ ഷാനിസ് അബ്ദുള്ള ടി.എൻ.എന്നിവരെയാണ് ആദരിച്ചത്. ശിശുക്ഷേമസമിതി നടത്തിയ സാഹിത്യ രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ആർ. രാജു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ഷിജുഖാൻ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ. ജാഫർഖാൻ, സെക്രട്ടറി കെ. ജയപാൽ തുടങ്ങിയവർ പങ്കെടുത്തു.