തിരുവനന്തപുരം: 'അന്തിപ്പച്ച' എന്ന പേരിൽ സംസ്ഥാന മത്സ്യഫെഡ് നടത്തിയ മത്സ്യവിതരണ പദ്ധതിയിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചും ഭരണസമിതിയെ പിരിച്ചുവിട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യഫെഡിന്റെ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹികളായ ആർ. ആസ്റ്റിൻ ഗോമസ്, ആർ. ഗംഗാധരൻ, മുനമ്പം സന്തോഷ്, അഡോൾഫ് ജി, മൊറൈസ്, പൊഴിയൂർ ജോൺസൺ, പൂന്തുറ ജയ്സൺ, പി. പ്രഭാകരൻ, വിദ്യാസാഗർ, രാജപ്രിയൻ, ഖാദർ, ഹെൻറി വിൻസെന്റ്, എം.പി. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.