ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർ മസ്റ്ററിംഗ് പൂർത്തിയാക്കി പെൻഷൻ പുനസ്ഥാപിക്കുന്നതിന് 11വരെ സമയം അനുവദിച്ചിട്ടുള്ളതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കാവുന്നതാണ്.വിവരങ്ങൾക്ക് അക്ഷയ കേന്ദ്രം വഴി ബന്ധപ്പെടാവുന്നതാണ്.