നെയ്യാറ്റിൻകര :നെയ്യാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ഇന്നലെ വൈകിട്ട് 6.30യോടെ അരുവിപ്പുറം ആയയിൽ ക്ഷേത്രത്തിനു സമീപത്തുള്ള കടവിൽ കുളിക്കാൻ എത്തിയ അഞ്ചംഗം വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്ന പെരുമ്പഴുതൂർ മുട്ടയ്ക്കാട് എളളുവിള വീട്ടിൽ ബിനുവിന്റെയും സിന്ധുവിന്റെയും മകൻ വൈഷ്ണവി (16)നെയാണ് കാണാതായത്. പത്താംക്ലാസ് കഴിഞ്ഞ് നിൽക്കുകയായിരുന്ന കൂട്ടുകാരായ വിദ്യാർത്ഥികളാണ് സന്ധ്യയ്ക്ക് കടവിൽ കുളിക്കാനായെത്തിയത്. ഇതിനിടെ ഒഴുക്കിൽപ്പെട്ട് വൈഷ്ണവിനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരുമ്പഴുതൂർ എച്ച്.എസിൽ നിന്നു എസ്.എസ്.എൽ.സി ജയിച്ച് നിൽക്കുകയായിരുന്നു വൈഷ്ണവ്.