
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 'ഗ്ലോറിഫൈഡ് കൊടി സുനി" ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായിയുടേത്. അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപം പിണറായിയെ മറ്റൊരു രൂപത്തിൽ വേട്ടയാടുന്നുണ്ട്. പിണറായിയുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യം പിന്നീട് ചർച്ച ചെയ്യാം. രാജ്യദ്രോഹ കുറ്റാരോപണ നിഴലിലുള്ള മുഖ്യമന്ത്രിയും കുടുംബവും ജനങ്ങളോട് മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.