വർക്കല:പി.കെ.വിദ്യാധരന്റെ നിര്യാണത്തിൽ ശ്രീനിവാസപുരം എസ്.എൻ.ഡി.പി ശാഖ,ശ്രീനടരാജസംഗീതസഭ,ഡോ.പല്പു ഫൗണ്ടേഷൻ,യൂത്ത്ഹോസ്റ്റൽ അസോസിയേഷൻ വർക്കല യൂണിറ്റ്, വിശ്വ സാഹോദര്യസമിതി എന്നീ സംഘടകളുടെ സംയുക്ത യോഗം അനുശോചിച്ചു.ഡോ.എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.സുഗതൻ, കെ.അശോകൻ, സി.വേണുഗോപാൽ, എസ്.സജീവ്, കെ.ബാജി, ജെ.പുരുഷോത്തമൻ, എസ്.സലിംകുമാർ,അഡ്വ.വി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.ചെമ്മരുതി മിൽക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തച്ചോട് സംഘം ഹാളിൽ കൂടിയ യോഗം സ്ഥാപകപ്രസിഡന്റ് പി.കെ.വിദ്യാധരന്റെ നിര്യാണത്തിൽ അനുശോചിച്ചു.സംഘം പ്രസിഡന്റ് പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും ആർ.ശങ്കർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 8ന് രാവിലെ 11ന് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഹാളിൽ കൂടുന്ന അനുശോചിച്ചു.രമേശ് ചെന്നിത്തല,വർക്കലകഹാർ,ശരത്ചന്ദ്രപ്രസാദ്,പി.എം.ബഷീർ,കെ.രഘുനാഥൻ തുടങ്ങിയവർ സംസാരിക്കും.