കിളിമാനൂർ : ചൂട്ടയിൽ കിളിമാനൂർ സെൻട്രൽ മുസ്ലിം ജമാ അത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന സയ്യിദ് വലിയുല്ലാഹി പാണ്ഡ്യാൻ തങ്ങളുടെ ആണ്ട് നേർച്ച 7ന് വൈകിട്ട് 4ന് നടക്കും.ജമാ അത്ത് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കടുവയിൽ മുസ്ലിം ജമാ അത്ത് ഇമാം അബുറബീ അസദഖത്തുള്ള മൗലവി ദുഅ മജ്ലിസിന് നേതൃത്വം നൽകും.തുടർന്ന് നടക്കുന്ന മെരിറ്റ് ഈവനിംഗിൽ ജമാ അത്ത് അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ.സി,പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവവരെ അഡ്വ.ബി.സത്യൻ അനുമോദിക്കും.ഡി.സി.സി ജനറൽ സെക്രട്ടറി ഷിഹാബുദീൻ നന്ദി പറഞ്ഞു.