p

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സി ശാക്തീകരണം സംബന്ധിച്ചുള്ള സുശീൽഖന്ന റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കിയേ കെ.എസ്‌.ആർ.ടി.സി സംരക്ഷണവുമായി മുന്നോട്ട്‌ പോകാനാകൂ. അതിന്‌ സർക്കാർ മുൻഗണന നൽകും. ഇക്കാര്യങ്ങൾ തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യും.

യൂണിയൻ നേതാക്കൾക്ക്‌ പ്രൊട്ടക്ഷൻ

പുനഃപരിശോധിക്കും: മന്ത്രി

കെ.എസ്‌.ആർ.ടി.സിയിലെ യൂണിയൻ നേതാക്കൾക്ക്‌ പ്രൊട്ടക്‌‌ഷൻ നൽകുന്ന സംവിധാനം പുനഃപരിശോധിക്കുമെന്ന്‌ മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. 93 യൂണിറ്റുകളിലായി അംഗീകൃത യൂണിയനുകളിലെ മുന്നൂറോളം ജീവനക്കാർക്കാണ്‌ നിലവിൽ പ്രൊട്ടക്‌‌ഷൻ നൽകുന്നത്‌. ഈ രീതിയിൽ മുന്നോട്ടുപോയി കെ.എസ്‌.ആർ.ടി.സിയെ സംരക്ഷിക്കാനാകില്ല. സ്ഥാപനം നിലനിൽക്കേണ്ടത്‌ പൊതു ആവശ്യമാണ്. ഇതിനാണ്‌ പ്രഥമ പരിഗണന നൽകുന്നത്.

വൈ​ക്കോ​ൽ​ ​റെ​യി​ലിൽ
എ​ത്തി​ക്കും​ ​:​മ​ന്ത്രി

​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​നി​ന്ന് ​വൈ​ക്കോ​ൽ​ ​റെ​യി​ലി​ൽ​ ​എ​ത്തി​ക്കാ​ൻ​ ​ആ​ലോ​ച​ന​യു​ണ്ടെ​ന്നും​ ​പാ​ൽ​ ​വി​ല​ ​കൂ​ടാ​ത്ത​തി​നാ​ൽ​ ​കാ​ലി​ത്തീ​റ്റ​ ​വി​ല​ ​കൂ​ട്ടി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​ജെ.​ചി​ഞ്ചു​റാ​ണി​ ​പ​റ​ഞ്ഞു.​ ​കാ​ലി​ത്തീ​റ്റ​ ​വി​ല​യും​ ​കാ​ലി​ക​ളു​ടെ​ ​ചി​കി​ത്സാ​ചെ​ല​വും​ ​കൂ​ടു​ന്ന​ത് ​ക്ഷീ​ര​ ​ക​ർ​ഷ​ക​രെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കും.​ ​മേ​ൻ​മ​യു​ള്ള​ ​കാ​ലി​ത്തീ​റ്റ​ ​ല​ഭ്യ​മാ​ക്കും.​ ​കൂ​ടു​ത​ൽ​ ​പാ​ൽ​ ​ന​ൽ​കാ​ൻ​ ​ശേ​ഷി​യു​ള്ള​ ​പ​ശു​ക്കു​ട്ടി​ക​ളെ​ ​ഭ്രൂ​ണ​മാ​റ്റം,​ ​ഐ.​വി.​എ​ഫ് ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളി​ലൂ​ടെ​ ​സൃ​ഷ്‌​ടി​ക്കും.​ ​ഇ​തി​നാ​യി​ ​വി​ത്തു​കാ​ള​ക​ളു​ടെ​ ​സ​ന്ത​തി​ ​മേ​ന്മാ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​വി​ദേ​ശ​ത്ത് ​നി​ന്നു​ള്ള​ ​ബീ​ജ​ങ്ങ​ളും​ ​കൃ​ത്രി​മ​ ​ബീ​ജാ​ധാ​ന​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​എ​ല്ലാ​ ​ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും​ ​പാ​ൽ​ ​സം​ഭ​ര​ണം​ ​ആ​ധു​നി​ക​മാ​ക്കാ​ൻ​ ​ക്ഷീ​ര​ശ്രീ​ ​എ​ന്ന​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ത​യ്യാ​റാ​ക്കു​ന്നു​ണ്ട്.
ഓ​ട്ടോ​മാ​റ്റി​ക് ​ബി​ൽ​ ​ക​ള​ക്‌​ഷ​ൻ​ ​യൂ​ണി​റ്റും​ ​ഏ​ർ​പ്പെ​ടു​ത്തും.

നേ​മം​ ​പ​ദ്ധ​തി​:​ ​ഉ​പേ​ക്ഷി​ക്കു​ന്നു
എ​ന്ന​ ​അ​റി​യി​പ്പി​ല്ല​-​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​നേ​മം​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ൽ​ ​പ​ദ്ധ​തി​ ​പി​ൻ​വ​ലി​ക്കു​ന്ന​ ​തീ​രു​മാ​ന​ങ്ങ​ളൊ​ന്നും​ ​എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് ​റെ​യി​ൽ​വേ​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹി​മാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്കു​ന്നു​ ​എ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​അ​റി​യി​പ്പു​ക​ളൊ​ന്നും​ ​റെ​യി​ൽ​വേ​ ​ബോ​ർ​ഡി​ൽ​ ​നി​ന്നോ​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​നി​ന്നോ​ ​ല​ഭി​ച്ചി​ട്ടി​ല്ല.​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ലി​ന്റെ​ ​ആ​ദ്യ​ഘ​ട്ട​ ​വി​ക​സ​നം​ ​സം​ബ​ന്ധി​ച്ച​ ​ഡി.​പി.​ആ​ർ​ ​റെ​യി​ൽ​വേ​ ​ബോ​ർ​ഡി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.

കെ.​എ​സ്.​ആ​ർ.​ടി.​സി:
പ്ര​തി​മാ​സ​ച്ചെ​ല​വ്236​ ​കോ​ടി
ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം,​ ​വാ​യ്പാ​ ​തി​രി​ച്ച​ട​വ്,​ ​ക​ൺ​സോ​ർ​ഷ്യം,​ ​സ്പെ​യ​ർ​പാ​ർ​ട്സ്,​ ​മ​റ്റു​ചെ​ല​വു​ക​ൾ​ ​ഉ​ൾ​പ്പ​ടെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​പ്ര​തി​മാ​സം​ 236​ ​കോ​ടി​യു​ടെ​ ​ചെ​ല​വ് ​ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​എ​സ്.​ബി.​ഐ​യി​ൽ​ ​നി​ന്നെ​ടു​ത്ത​ ​ഓ​വ​ർ​ഡ്രാ​ഫ്റ്റ് ​തി​രി​ച്ച​ട​വി​ന് 58.28​ ​കോ​ടി​ ​അ​ധി​ക​മാ​യി​ ​വേ​ണം.

മാ​ലി​ന്യ​ ​പ്ലാ​ന്റ് ​സ​മ​ര​ത്തി​നു
പി​ന്നി​ൽ​ ​തീ​വ്ര​വാ​ദി​ക​ൾ​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ആ​വി​ക്ക​ൽ​ ​തോ​ട് ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റി​നെ​തി​രാ​യ​ ​സ​മ​ര​ത്തി​നു​ ​പി​ന്നി​ൽ​ ​എ​സ്.​ഡി.​പി.​ഐ​യെ​യും​ ​ജ​മാ​അ​ത്ത് ​ഇ​സ്ലാ​മി​യെ​യും​ ​പോ​ലു​ള്ള​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ളാ​ണെ​ന്ന് ​മ​ന്ത്റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ആ​രോ​പി​ച്ചു.​ ​സ​മ​ര​ത്തി​ന്റെ​ ​പേ​രി​ൽ​ ​കു​ഴ​പ്പ​മു​ണ്ടാ​ക്കാ​ൻ​ ​തീ​വ്ര​വാ​ദ​ ​സം​ഘ​ട​ന​ക​ൾ​ക്കേ​ ​ക​ഴി​യൂ.​ ​പൊ​ലീ​സു​മാ​യി​ ​ഏ​റ്റു​മു​ട്ടി​യ​ത് ​ബോ​ധ​പൂ​ർ​വ​മാ​ണ്.​ ​എ​ട്ട് ​പൊ​ലീ​സു​കാ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ജ​ന​ങ്ങ​ളെ​ ​ബോ​ധ​വ​ത്ക​രി​ച്ച് ​മാ​ലി​ന്യ​പ്ലാ​ന്റു​മാ​യി​ ​മു​ന്നോ​ട്ടു​ ​പോ​കു​മെ​ന്നും​ ​മ​ന്ത്റി​ ​പ​റ​ഞ്ഞു.