വക്കം: വക്കം ഗ്രാമപഞ്ചായത്തിലെ കായൽ തീരമേ മേഖലകളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി. ഈ മേഖലയിൽ രണ്ടാഴ്ചയായി കുടിവെള്ളം എത്തിയിട്ട്. നേരത്തേ ആഴ്ചയിൽ ഒരു ദിവസമായിരുന്നു കുടിവെള്ള വിതരണം. അതും അർദ്ധരാത്രിയിൽ. കായൽ മേഖലയിലെ കിണറുകളിൽ ഓര് വെള്ളമായതിനാൽ എല്ലാവരും ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. വക്കം ഗ്രാമപഞ്ചായത്തിന്റെ മൂന്ന് അതിരുകൾ കായലായതിനാൽ ബഹുഭൂരിപക്ഷവും ഇപ്പോൾ കടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കുടിവെള്ള വിതരണം അടിയന്തരമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ വാട്ടർ അതോറിട്ടി അധികൃതരുടെ ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ഫൈസൽ അറിയിച്ചു.