ന്യൂയോർക്ക്: ജൂലായ് 7 മുതൽ 10 വരെ ഒർലാൻഡോ, ഫ്ലോറിഡയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ അരങ്ങേറുന്ന 'ചിരിയരങ്ങ്' ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. ഹാസ സാഹിത്യകാരൻ രാജു മൈലപ്ര നയിക്കുന്ന ചിരിയരങ്ങിന്റെ കോ-ഒാർഡിനേറ്റേഴ്‌സ് ഫൊക്കാനാ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യുവും വൈസ് പ്രസിഡന്റ് തോമസ് തോമസുമാണ്. ചിരിയരങ്ങിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോർജി വർഗീസ് അഭ്യർത്ഥിച്ചു.