ആറ്റിങ്ങൽ: പെരുങ്കുളം എ.എം.എൽ.പി.എസിൽ ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ബഷീറിന്റെ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം നടത്തി. പാത്തുമ്മയും ആടും,​ സുഹറയും മജീദും,​ ഒറ്റക്കണ്ണൻ പോക്കറും ഒക്കെ കുട്ടികളുടെ ഭാവനയിൽ പുതുരൂപം കൊണ്ടത് ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ പ്രവീൺ,​ അദ്ധ്യാപകരായ ദിലിത്ത,​ രജിത,​ ശ്രീജ എന്നിവർ നേതൃത്വം നൽകി.