ഉമ്മത്തൂർ: ഉമ്മത്തൂർ യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയും കെ.ജി വിഭാഗവും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു. ബഷീർ കഥാപാത്രങ്ങളുടെ വേഷം ധരിക്കൽ, കഥാപാത്രങ്ങളുടെ പേരുകളും സന്ദർഭങ്ങളും സംഭാഷണങ്ങളും ഉൾപ്പെടുത്തിയ പ്ലക്കാർഡ് പ്രദർശനം, ബഷീർ ക്വിസ്, ബഷീർ കഥ വായിക്കൽ ,വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഷീജ വിൽസൺ, ഷറഫുദ്ദീൻ കാളികാവ്, എ.കെ.സാബിറ, പി.റസീന, കെ.എം. ഷബീബ് റഹ്മാൻ, കെ.നസീഹത്ത്, പി.സുരമ്യ, പി.വീണ, എൻ.ബിന്ദു എന്നിവർ നേതൃത്വം നൽകി.