
ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയന്റെ കീഴിലുള്ള ആറ്റിങ്ങൾ ടൗൺ ശാഖയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യൂണിയൻ കൗൺസിൽ തീരുമാനപ്രകാരം ദൈനംദിന പ്രവർത്തനങ്ങൾക്കായി കമ്മിറ്റി ചുമതലയേറ്റു. കമ്മിറ്റി ഭാരവാഹികളായി സി. രാജേന്ദ്രൻ (ചെയർമാൻ), ഡോ. ഡി.സുനിൽകുമാർ (കൺവീനർ), വി.കെ. ജയപാലൻ, ഡി. രമണൻ, എ.സുധാകരൻ, ജി. സുഗതൻ, എം.മോഹനചന്ദ്രൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.