chennithala

തിരുവനന്തപുരം: ഗുരുതരമായ ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സജിചെറിയാൻ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാലംഘനമാണ്. അതുകൊണ്ട് ഒരു നിമിഷംപോലും അദ്ദേഹത്തിന് അധികാരത്തിൽ തുടരുവാൻ അവകാശമില്ലെന്ന് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്ന ഒരു മന്ത്രിക്ക് എങ്ങനെയാണ് ആ ഭരണഘടനയെ ഇത്രയും മോശമായി ചിത്രീകരിക്കാൻ കഴിയുന്നത്. മന്ത്രിയുടെ രാജി വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണം. അല്ലെങ്കിൽ അടിയന്തരമായി ഗവർണറുടെ ഇടപെടൽ വേണം.നിയമപരമായി എന്തു ചെയ്യണമെന്ന് ആലോചിക്കും.

 സ​ജി​ ​ചെ​റി​യാ​നെ പു​റ​ത്താ​ക്ക​ണം: കെ.​സു​രേ​ന്ദ്രൻ

ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രാ​യ​ ​പ്ര​സം​ഗ​ത്തി​ലൂ​ടെ​ ​ഗു​രു​ത​ര​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​നം​ ​ന​ട​ത്തി​യ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​നെ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്രൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​ചൂ​ഷ​ണ​ത്തി​നു​ള്ള​ ​അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​ണെ​ന്ന് ​പ​റ​ഞ്ഞ​യാ​ൾ​ക്ക് ​ഒ​രു​ ​നി​മി​ഷം​ ​പോ​ലും​ ​മ​ന്ത്രി​സ്ഥാ​ന​ത്ത് ​തു​ട​രാ​ൻ​ ​അ​വ​കാ​ശ​മി​ല്ല.​ ​ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​രു​ടെ​ ​അ​നാ​ദ​ര​വാ​ണ് ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​വാ​ക്കു​ക​ളി​ലൂ​ടെ​ ​പു​റ​ത്തു​ ​വ​ന്നി​രി​ക്കു​ന്ന​ത്.​ ​ജ​ന​ങ്ങ​ളെ​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​എ​ഴു​തി​യ​താ​ണ് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യെ​ന്ന് ​മ​ന്ത്രി​ ​പ​റ​യു​ന്ന​ത്വി​വ​ര​ക്കേ​ടാ​ണ്.​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​ജ​ന​ങ്ങ​ളെ​ ​ചൂ​ഷ​ണ​ത്തി​ൽ​ ​നി​ന്ന് ​ര​ക്ഷി​ക്കാ​നു​ള്ള​താ​ണ്.​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​തും​ ​പാ​ർ​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രെ​ ​കൈ​പി​ടി​ച്ച് ​ഉ​യ​ർ​ത്തു​ന്ന​തു​മാ​ണ്.​ ​കോ​ട​തി​ക്കെ​തി​രാ​യ​ ​സി.​പി.​എം​ ​നി​ല​പാ​ട് ​മ​ന്ത്രി​ ​ആ​വ​ർ​ത്തി​ക്കു​ന്ന​തും​ ​ഗൗ​ര​വ​ത​ര​മാ​ണ്.​ ​പ​ഞ്ചാ​ബ് ​മോ​ഡ​ൽ​ ​പ്ര​സം​ഗ​ത്തെ​ക്കാ​ൾ​ ​അ​പ​ക​ട​ക​ര​മാ​ണ് ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​പ്ര​സം​ഗം.​ ​മ​ന്ത്രി​യെ​ ​പു​റ​ത്താ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​ബി.​ജെ.​പി​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കു​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​വ്യ​ക്ത​മാ​ക്കി.