
പൂവാർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ പാറശാല മേഖല സമ്മേളനം അഞ്ചാലിക്കോണം ചിലമ്പൊലി ഹാളിൽ നടന്നു. മേഖല രക്ഷാധികാരി പാറശാല വിജയന്റെ അദ്ധ്യക്ഷതയിൽ നന്മ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ ഉദ്ഘാടനം ചെയ്തു. കാലാലയം സൈമൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. പാറശാല ജയമോഹൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഉദിയൻകുളങ്ങര അനിവേലപ്പൻ, കുഞ്ഞുകുഞ്ഞ്, ബിജുകുമാർ പാറശാല, അയിര അജി പരശുവയ്ക്കൽ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളാനന്തരം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉദിയൻകുളങ്ങര അനിവേലപ്പൻ (പ്രസിസന്റ്), കലാലയം സൈമൺ കുമാർ (സെക്രട്ടറി).