p

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് അവതരണ വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാക്കൗട്ട് പ്രസംഗം നടത്തവേ ഭരണകക്ഷി അംഗങ്ങൾ ബഹളം വച്ചു. പ്രസംഗം തടസപ്പെടുത്തരുതെന്ന് സ്പീക്കർ എം.ബി രാജേഷ് നിർദ്ദേശിച്ചെങ്കിലും ബഹളം തുടർന്നു.

ഇതേരീതിയിൽ തിരിച്ചടിയുണ്ടാവുമെന്ന് സതീശൻ പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങളും എഴുന്നേ​റ്റതോടെ സഭ ബഹളത്തിൽ മുങ്ങി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോൾ സ്ഥിരമായി ബഹളമുണ്ടാക്കാൻ നിയോഗിക്കപ്പെട്ടവരുടെ പേരുകൾ സഭയിൽ പ്രഖ്യാപിക്കാമെന്നു പി.സി വിഷ്ണുനാഥ് അതിനിടെ പറഞ്ഞു. സ്പീക്കർ ബഹളം ശമിപ്പിച്ചശേഷം പ്രതിപക്ഷ നേതാവിനു പ്രസംഗിക്കാൻ അവസരമൊരുക്കി.

കൂടി നിന്ന് സംസാരം:

വീണ്ടും ഓർമ്മിപ്പിച്ച് സ്പീക്കർ

സഭാ നടപടികൾ നടക്കുമ്പോൾ അംഗങ്ങൾ കൂടിനിന്ന് സംസാരിക്കുന്നതിനെ കഴിഞ്ഞ ദിവസം വിമർശിച്ച സ്പീക്കർ ശൂന്യവേള തുടങ്ങുന്നതിനു മുമ്പ് ഇന്നലെ ഇക്കാര്യം വീണ്ടും ഓർമ്മപ്പെടുത്തി. സഭാനടപടികൾ ഗൗരവമായെടുക്കാതെ തുടർച്ചയായി സംസാരിക്കുന്നതിനാലാണ് വീണ്ടും പറയേണ്ടിവരുന്നതെന്നും വ്യക്തമാക്കി. പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങളെ പൊതുവായാണ് പറഞ്ഞത്. എന്നാൽ ഒരു അംഗത്തെ വിമർശിച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നു. ഗൗരവമുള്ള കാര്യങ്ങളിൽ താത്പര്യം കാണിക്കാതെ വിവാദകാര്യങ്ങളിൽ മാത്രം അംഗങ്ങൾ താത്പര്യം കാണിക്കുന്നുവെന്ന് പൊതുവായാണ് പറഞ്ഞത്. ഇക്കാര്യങ്ങളൊക്കെ വീണ്ടും ഓർമ്മിപ്പിക്കേണ്ടിവരുന്നത് സഭയുടെ അന്തസിന് ചേർന്നതല്ലെന്നും സ്പീക്കർ പറഞ്ഞു.

സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹ​ളം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​വി​ക്ക​ൽ​ ​മാ​ലി​ന്യ​ ​പ്ലാ​ന്റ് ​വി​ഷ​യ​ത്തി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​എം.​കെ.​ ​മു​നീ​ർ​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​അ​വ​ത​രി​പ്പി​ച്ച​ശേ​ഷം​ ​സി.​പി.​എം​ ​അം​ഗം​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​നെ​ ​പ്ര​സം​ഗി​ക്കാ​ൻ​ ​സ്പീ​ക്ക​ർ​ ​അ​നു​വ​ദി​ച്ച​തി​നെ​ച്ചൊ​ല്ലി​ ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹ​ളം.​ ​ആ​ ​പ്ര​ദേ​ശ​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​എം.​എ​ൽ.​എ​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​അ​വ​സ​രം​ ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ,​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​ഓ​ഫീ​സ് ​ആ​ക്ര​മ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​സ​ബ്മി​ഷ​ൻ​ ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ​ ​പ്ര​ദേ​ശ​ത്തെ​ ​പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ ​പ്ര​തി​പ​ക്ഷ​ ​അം​ഗ​ത്തി​ന് ​അ​വ​സ​രം​ ​ന​ൽ​കാ​ത്ത​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​പ്ര​തി​പ​ക്ഷം​ ​ബ​ഹ​ളം​ ​വ​ച്ച​ത്.

എ​ന്നാ​ൽ,​ ​പ്ര​ദേ​ശ​ത്തെ​ ​നി​യ​മ​സ​ഭാം​ഗം​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​ര​വീ​ന്ദ്ര​നെ​ ​ക്ഷ​ണി​ച്ച​തെ​ന്ന് ​സ്പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ് ​അ​റി​യി​ച്ചു.​ ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സി​ൽ​ ​അ​തി​നു​ള്ള​ ​കീ​ഴ് ​വ​ഴ​ക്ക​മു​ണ്ട്.​ ​സ​ബ്മി​ഷ​നി​ൽ​ ​അ​ത് ​അ​നു​വ​ദി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​സ്പീ​ക്ക​ർ​ ​പ​റ​ഞ്ഞു.