ആറ്റിങ്ങൽ:കെ.കരുണാകരന്റെ 104 മത് ജന്മവാർഷികം കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ്‌ വെസ്റ്റ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നു.ലീഡറുടെ ഛായാചിത്രത്തിൽ പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടന്നു. ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്തൻ,​വെസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് തൊട്ടവാരം ഉണ്ണികൃഷ്ണൻ,​ഡി.സി.സി മെമ്പർ പി.വി.ജോയ്,​ആറ്റിങ്ങൽ സുരേഷ്,​മണ്ഡലം വൈസ് പ്രസിഡന്റ്‌ വിനയൻ,​ഷാജി ശിവാനന്ദൻ,ബിജോഷ് എന്നിവർ നേതൃത്വം നൽകി.