തി​രു​വ​ന​ന്ത​പു​രം​:​ രണ്ടു ദിവസമായി നടന്നു വന്ന വെ​ള്ളാ​യ​ണി​ ​ശി​വോ​ദ​യം​ ​ശി​വ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ര​തി​ഷ്ഠാ​വാ​ർ​ഷി​ക​ ​ഉ​ത്സ​വം​ ​ഇന്ന് ​ ​സ​മാ​പി​ക്കും. ഇന്ന് ​ ​രാ​വി​ലെ​ 6.30​ന് ​കൂ​ട്ടഗ​ണ​പ​തി​ഹോ​മം,9.30​ന് ​പൊ​ങ്കാ​ല,11.30​ന് ​പൊ​ങ്കാ​ല​ ​നി​വേ​ദ്യം,12​ന് ​സ​മൂ​ഹ​ ​സ​ദ്യ​ ​എ​ന്നി​വ​ ​ന​ട​ക്കും. ​വൈ​കി​ട്ട് 4​ന് ​ന​ട​ക്കു​ന്ന​ ​സാം​സ്കാ​രി​ക​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​വെ​ള്ളാ​യ​ണി​ ​ശ്രീ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ കോ​വ​ളം​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ടി.​എ​ൻ​ ​സു​രേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ മ​ഞ്ചു​വെ​ള്ളാ​യ​ണി​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ പ​ഞ്ചാ​യ​ത്തം​ഗം​ ​ആ​തി​ര, ​പ്ര​സ​ന്ന​കു​മാ​രി,​ വി​നോ​ദ് ​കു​മാ​ർ​‌​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും. ​പ്ര​മു​ഖ​രെ​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ക്കും.​ രാ​ത്രി​ 7.30​ന് ​ക​ഥാ​പ്ര​സം​ഗം.