k-sudhakaran-adn-vd-sathe

തിരുവനന്തപുരം:ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജി ചെറിയാന് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും, ബുദ്ധിയും വിവേകവുമുണ്ടെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ കോൺഗ്രസ് നിയമനടപടി സ്വീകരിക്കും. ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. എം.എൽ.എ സ്ഥാനവും സജി ചെറിയാൻ രാജിവയ്ക്കണം. ഈ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും നിലപാട് വ്യക്തമാക്കണം. ഭരണഘടനയോട് ബഹുമാനമില്ലാത്ത മന്ത്രിയെ സഹിക്കേണ്ട ബാദ്ധ്യത കേരളജനതയ്ക്കില്ല. മതേതരത്വം ഒരു മോശം കാര്യമാണെന്ന് മന്ത്രിക്ക് തോന്നിയത് ആർ.എസ്.എസ്, എസ്.ഡി.പി. ഐ തുടങ്ങിയ പുതിയ സഖ്യകക്ഷികളുടെ സ്വാധീനം കൊണ്ടാണ്. രാജ്യസ്നേഹത്തേക്കാൾ ചൈനാ പ്രേമം പ്രകടിപ്പിച്ചവരാണ് സി.പി.എമ്മുകാർ. രാജ്യത്തോട് കൂറുപുലർത്താത്ത സി.പി.എമ്മുകാർക്ക് ഈ രാജ്യത്ത് താമസിക്കാൻ എന്തു യോഗ്യതയാണുള്ളത്. മോന്തായം വളഞ്ഞാൽ 64 വളയുമെന്ന പഴമൊഴി അർത്ഥവത്താക്കുന്നതാണ് സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾ.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെല്ലാമെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു.

 രാ​ജി​ ​വ​ച്ചി​ല്ലെ​ങ്കിൽനി​യ​മ​ന​ട​പ​ടി: വി.​ഡി.​സ​തീ​ശൻ

ഭ​ര​ണ​ഘ​ട​ന​യെ​ ​ത​ള്ളി​പ്പ​റ​ഞ്ഞ​ ​മ​ന്ത്രി​ ​സ​ജി​ചെ​റി​യാ​ൻ​ ​ഉ​ട​ൻ​ ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ൽ​ ​പു​റ​ത്താ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യാ​റാ​ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫ് ​നി​യ​മ​പ​ര​മാ​യ​ ​വ​ഴി​ക​ൾ​ ​തേ​ടു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രെ​ ​പ്ര​സം​ഗി​ച്ച​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​ന​മാ​ണ് ​ന​ട​ത്തി​യ​ത്.​ ​ഭ​ര​ണ​ഘ​ട​ന​യോ​ട് ​കൂ​റ് ​കാ​ട്ടു​മെ​ന്ന് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ ​മ​ന്ത്രി​ ​യാ​തൊ​രു​ ​അ​ടി​സ്ഥാ​ന​വു​മി​ല്ലാ​തെ​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​ത​ള്ളി​പ്പ​റ​ഞ്ഞു.​ ​അം​ബേ​ദ്ക്ക​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭ​ര​ണ​ഘ​ട​നാ​ ​ശി​ല്പി​ക​ളെ​യും​ ​അ​പ​മാ​നി​ച്ചു.​ ​ജ​നാ​ധി​പ​ത്യം,​ ​മ​തേ​ത​ര​ത്വം​ ​എ​ന്നീ​ ​വാ​ക്കു​ക​ളെ​പ്പോ​ലും​ ​അ​പ​മാ​നി​ച്ചു.​ ​ജ​നാ​ധി​പ​ത്യ​വും​ ​മ​തേ​ത​ര​ത്വ​വും​ ​കു​ന്ത​വും​ ​കൊ​ട​ച്ച​ക്ര​വു​മാ​ണെ​ന്നാ​ണ് ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.
ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ക​യാ​ണെ​ന്ന​ ​വി​വ​രം​ ​മ​ന്ത്രി​ക്ക് ​എ​വി​ടെ​ ​നി​ന്നാ​ണ് ​കി​ട്ടി​യ​ത്?​ ​മ​ന്ത്രി​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​വാ​യി​ച്ച് ​നോ​ക്കി​യി​ട്ടു​ണ്ടോ​?​ ​അ​തി​ന്റെ​ ​മ​ഹ​ത്വ​വും​ ​പ​വി​ത്ര​ത​യും​ ​എ​ന്താ​ണെ​ന്ന് ​അ​റി​യു​മോ​?​ ​-​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.

 സ​ജി​ ​ചെ​റി​യാ​ന്റെ​ ​രാ​ജിഎ​ഴു​തി​ ​വാ​ങ്ങ​ണം: വി.​മു​ര​ളീ​ധ​രൻ

ഭ​ര​ണ​ഘ​ട​ന​യ്ക്ക് ​എ​തി​രാ​യ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​പ്ര​സം​ഗം നി​യ​മ​ലം​ഘ​ന​വും​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​ന​വു​മാ​ണെ​ന്ന് ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​സ​ഹ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​രാ​ജി​ ​എ​ഴു​തി​ ​വാ​ങ്ങ​ണം.
ഭ​ര​ണ​ഘ​ട​നാ​ ​ലം​ഘ​ന​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​ഒ​ത്താ​ശ​ ​ചെ​യ്യു​ക​യാ​ണ്.​ ​രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ക​രു​ടെ​ ​വേ​ഷം​ ​കെ​ട്ടി​ന​ട​ന്ന​ ​സി.​പി.​എ​മ്മി​ന്റെ​ ​ഭ​ര​ണ​ഘ​ട​നാ​ ​സ്നേ​ഹം​ ​കാ​പ​ട്യ​മെ​ന്ന് ​തെ​ളി​ഞ്ഞു.​ ​രാ​ജ്യ​വി​രു​ദ്ധ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​ആ​വ​ർ​ത്തി​ച്ച​ ​ശേ​ഷം​ ​നാ​ക്കു​പി​ഴ​യെ​ന്ന​ ​വാ​ദം​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കാ​ൻ​ ​വ​കു​പ്പി​ല്ലെ​ന്ന​ ​മ​ന്ത്രി​യു​ടെ​ ​വാ​ദം​ ​പ​രി​ഹാ​സ്യ​മാ​ണ്.​ ​അ​ധി​കാ​ര​ത്തി​ൽ​ ​ക​ടി​ച്ചു​തൂ​ങ്ങാ​നാ​ണ് ​ഉ​ദ്ദേ​ശ്യ​മെ​ങ്കി​ൽ​ ​സ​ജി​ ​ചെ​റി​യാ​നെ​ ​പു​റ​ത്താ​ക്കും​വ​രെ​ ​ബി.​ജെ.​പി​യു​ടെ​ ​പ്ര​തി​ഷേ​ധം​ ​സ​ർ​ക്കാ​ർ​ ​കാ​ണും.​ ​ജ​നാ​ധി​പ​ത്യ​വും​ ​മ​തേ​ത​ര​ത്വ​വും​ ​കു​ട​ച്ച​ക്ര​വും​ ​കു​ന്ത​വു​മാ​ണെ​ന്ന് ​പ​റ​യു​ന്ന​ ​നേ​താ​ക്ക​ൾ​ ​അ​ണി​ക​ളെ​ ​ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​തെ​രു​വി​ലി​റ​ക്കു​ന്ന​ത് ​ഇ​ര​ട്ട​ത്താ​പ്പാ​ണ്.​ ​മ​ത​ഗ്ര​ന്ഥ​ത്തെ​ക്കാ​ൾ​ ​വി​ശു​ദ്ധി​യോ​ടെ​ ​കൂ​റും​ ​വി​ശ്വാ​സ്യ​ത​യും​ ​പു​ല​ർ​ത്തേ​ണ്ട​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​ത​ള്ളി​പ്പ​റ​യു​ന്ന​ ​മ​ന്ത്രി​യു​ടെ​ ​സേ​വ​നം​ ​നാ​ടി​ന് ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.