ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി. കഴിഞ്ഞ ദിവസം ചാത്തമ്പറയിൽ ഹോട്ടൽ ഉടമയും കുടുംബവും മരിച്ച സംഭവത്തിനു പിന്നിൽ ആറ്റിങ്ങൽ നഗരസഭാ ഹെൽത്ത് വിഭാഗമാണെന്ന തരത്തിലാണ് ചാനലിലൂടെ പ്രചരിപ്പിച്ചത്. കരവാരം പഞ്ചായത്ത് പരിധിയിലുള്ള ഹോട്ടലിൽ സർക്കാരിന്റെ ഭക്ഷ്യസുരക്ഷ വകുപ്പാണ് പരിശോധന നടത്തിയത്. വിഷയത്തിന്റെ വസ്തുതയും ഗൗരവവും മനസിലാക്കാതെയാണ് ചാനൽ വാർത്ത പുറത്തുവിട്ടത്. ദേശീയപാതയിൽ മാമം പാലത്തിൽ നിന്ന് തുടങ്ങി ആലംകോട് കൊച്ചുവിള മുക്കു വരെയുള്ള പ്രദേശമാണ് നഗരസഭാ പരിധിയിൽ വരുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് മൂന്നുമുക്ക് ജംഗ്ഷനിലാണ്. ഇതിന് നഗരസഭ ഹെൽത്ത് വിഭാഗവുമായി യാതൊരു ബന്ധവുമില്ലെന്നും ചെയർപേഴ്സൺ പറഞ്ഞു.
|
|
|
||
|
|