
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ 17ന് രാവിലെ 10 മുതൽ 12 വരെ നടത്തും. പരീക്ഷ കേന്ദ്രങ്ങളുടെ വിവരം പിന്നീട് പ്രസിദ്ധീകരിക്കും. അഡ്മിറ്റ് കാർഡുകൾ വിദ്യാത്ഥികളുടെ പോർട്ടലിൽ ഉടൻ ലഭ്യമാക്കും.
എം.സി.എ റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എം.സി.എ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോൺ 0471-2560363, 364.
കെൽട്രോണിൽ മാദ്ധ്യമ പഠനം
തിരുവനന്തപുരം: കെൽട്രോൺ ഡിജിറ്റൽ മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിൽ പരിശീലനം നൽകുന്ന മാദ്ധ്യമ കോഴ്സിലേക്ക് 15നകം അപേക്ഷിക്കണം. പഠനസമയത്ത് ചാനലിൽ പരിശീലനം, പ്ലേസ്മെന്റ് സഹായം, ഇന്റേൺഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററുകളിൽ ആണ് പരിശീലനം. അവസാന തീയതി ജൂലായ് 15. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും ഫോൺ 954495 8182. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, രണ്ടാം നില, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം 695 014. കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിംഗ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് 673 002.