p

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ അഫിലിയേ​റ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ നെസ്​റ്റ് ഡിജി​റ്റലിന്റെ പ്ലേസ്‌മെന്റ് ഡ്രൈവിൽ 90 വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചു. തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ആദ്യവർഷം 3.5 ലക്ഷം രൂപ ശമ്പളവും റിട്ടൻഷൻ ബോണസായി ഒരു ലക്ഷം രൂപയും ലഭിക്കും. കോളേജ് ഒഫ് എൻജിനിയറിംഗ് മൂന്നാർ, എം.ബി.ഐ.ടി, എം.ഇ.എ എൻജിനിയറിംഗ് കോളേജ്, രാജധാനി ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി കോളേജുകളിലെ ഓഫീസർമാരാണ് പ്ലേസ്‌മെന്റ് ഡ്രൈവ് ഏകോപിപ്പിച്ചത്. ജോലി ലഭിച്ച വിദ്യാർത്ഥികളെ സർവകലാശാല 8ന് അനുമോദിക്കും.