കാട്ടാക്കട:അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കാട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ കേരള ലഹരി നിർമാർജന സമിതിയുമായി ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ശിൽപ്പശാല ആന്റി നാർക്കോട്ടിക് ആക്ടീവിസ്റ്റ് രാജൻ അമ്പൂരി ഉദ്ഘാടനം ചെയ്തു.ലഹരിയുടെ ഭയാനക ദുരന്തങ്ങൾ ബോദ്ധ്യപ്പെടുത്തി പ്രദർശിപ്പിച്ച അൻപതോളം ചിത്രങ്ങളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ തോമസ് പൊറ്റപ്പുരയിടം നിർവഹിച്ചു.പ്രിൻസിപ്പൽ എം.യേശുദാസൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പാൾ ജെ.ഒ.ഷൈജി.സ്റ്റാഫ് സെക്രട്ടറി എസ്.സനൽകുമാർ,എസ്.പി.സി.സി.പി.ഒ.പോൾ നെൽസൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.