നെയ്യാറ്റിൻകര :മാമ്പഴക്കര ശ്രീമണികണ്ഠേശ്വരം മഹാദേവക്ഷേത്രത്തിൽ നാലമ്പലത്തിനുള്ളിൽ പുതുതായി പണികഴിപ്പിച്ച ഗണപതി ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 9,10 തീയതികളിൽ നടക്കും.ക്ഷേത്ര തന്ത്രി വീരണകാവ് ശംഭു പോറ്റിയും ക്ഷേത്രമേൽശാന്തി രാമകൃഷ്ണൻ പോറ്റിയും പ്രതിഷ്ഠചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.9ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,തുടർന്ന് അനുജ്ഞാകലശം,ആലയപരിഗ്രഹം,പ്രതിഷ്ഠാഹോമം,പഞ്ചപുണ്യാഹം, വൈകിട്ട് 4ന് വാസ്തുഹോമം,വാസ്തു കലശം, വാസ്തുബലി, പീഠപ്രതിഷ്ഠ,തുടർന്ന് പ്രസാദശുദ്ധി,പ്രസാദപൂജ,6.30ന് അലങ്കാര ദീപാരാധന,10ന് രാവിലെ പ്രതിഷ്ഠാ കലശപൂജ,ഉച്ചയ്ക്ക് 12.10ന് ഗണപതി ഭഗവാന്റെ പ്രതിഷ്ഠ,തുടർന്ന് അഷ്ടബന്ധ ലേപനം,കലശാഭിഷേക പൂജ തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും.ശ്രീമണികണ്ഠേശ്വരം മഹാദേവക്ഷേത്രം ട്രസ്റ്റ് ക്ഷേത്രഭരണസമിതി ഭാരവാഹികളായി പി. സദാശിവൻ നായർ,പി.കൃഷ്ണൻ നായർ (രക്ഷാധികാരികൾ ),സജിത്ത് എസ്.ആർ (പ്രസിഡന്റ് ),അജയ്.വി.എ (വൈസ് പ്രസിഡന്റ്), ദീപക് കെ.എം (സെക്രട്ടറി), അനിൽകുമാർ.എസ് (ജോയിന്റ് സെക്രട്ടറി),സന്ധ്യ.എസ്.എസ് ട്രഷറർ), ശ്രീകല ഒ .പി (കൺവീനർ), അജിത എസ്. എസ് (ആഡിറ്റർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.