
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ കുംഭാഭിഷേകം ഇന്ന് നടക്കും. രാവിലെ 6നും 6.50നുമിടയിലുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക. 418 വർഷത്തിന് ശേഷമാണ് ക്ഷേത്രത്തിൽ കുംഭാഭിഷേകം നടക്കുന്നത്.
ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, മന്ത്രി മനോതങ്കരാജ്, കന്യാകുമാരി എം.പി വിജയ് വസന്ത്, ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ് എന്നിവർ പങ്കെടുക്കും. ഒരുലക്ഷം പേർക്ക് ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തമിഴ്നാട് ദേവസ്വം അധികൃതർ വ്യക്തമാക്കി.ഐ.ജി പ്രവേശ് കുമാറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 1200 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി നിയോഗിച്ചു. കുംഭാഭിഷേകത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്‌ക്ക് ഇന്ന് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.