തിരുവനന്തപുരം:ഭരണഘടനയെ പരസ്യമായി അവഹേളിച്ച നടപടിയിൽ പ്രതിഷേധിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ കോലം യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിലിട്ട് കത്തിച്ചു.മന്ത്രിയെ വഴിയിൽ തടയുമെന്നും വ്യക്തമാക്കി.ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് തിരുമല അനിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, പൂവച്ചൽ അജി,നെടുമങ്ങാട് വിഞ്ജിത്ത്, ശ്രീജിത്ത് പാപ്പനംകോട്, കവിതാ സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.