p

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എൽ.ഐ.എസ്‌സി (എസ്.ഡി.ഇ - റഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 & 2018 അഡ്മിഷൻ), ഫെബ്രുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 18വരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്​റ്റർ ബി.ടെക് (2008 & 2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈ​റ്റിൽ.

സർവകലാശാലയുടെ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ (ഫുൾടൈം) കോഴ്സിൽ പ്രവേശനത്തിനുള്ള

കൗൺസലിംഗ് 11 മുതൽ കാര്യവട്ടത്തെ ഗോൾഡൻ ജൂബിലി ഹാളിൽ നടത്തും. പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക്ലിസ്​റ്റ് www.admissions.keralauniversity.ac.in ൽ.

മൂന്നാം സെമസ്​റ്റർ ബി.ടെക് (2013 സ്‌കീം) സപ്ലിമെന്ററി/സെഷണൽ ഇംപ്രൂവ്‌മെന്റ്, ഒക്‌ടോബർ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോപതിച്ച ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി റീവാല്യുവേഷൻ സെക്‌ഷനിൽ (ഇ.ജെ- ഏഴ്) 11 മുതൽ 13 വരെ പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.