
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബി.ജെ.പി പരാതി നൽകി. പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ രാജ്ഭവനിലെത്തിയാണ് പരാതി നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
സജി ചെറിയാന് എതിരെ പരാതി
ഭരണഘടനയെ ആക്ഷേപിച്ചെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ പി.കെ. സജീവനാണ് പരാതിക്കാരൻ. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും ചാനൽ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധന നടത്തി തെളിവ് ശേഖരിക്കണമെന്നും പരാതിയിൽ പറയുന്നു.
സജി ചെറിയാനെതിരെ പരാതി
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ പത്തനംതിട്ട പൊലിസ് ചീഫിന് പരാതി നൽകി.