1

പൂവാർ: വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം പൂവാർ റോട്ടറി ക്ലബ് പ്രസിഡന്റും കവിയും അദ്ധ്യാപകനുമായ രാജൻ വി.പൊഴിയൂർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഐഫിൻ മേരി അദ്ധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്, ആർട്സ് ക്ലബ്, സയൻസ് ക്ലബ്, നേച്ചർ ക്ലബ്, സോഷ്യൽ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, മാത്‌സ് ക്ലബ്, ലിറ്റററി ക്ലബ്, മീഡിയ ക്ലബ് തുടങ്ങിയ സ്കൂൾതല ക്ലബുകളുടെ ഉദ്ഘാടനമാണ് നടന്നത്. സ്കൂളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കുട്ടികൾക്കായുള്ള സാഹിത്യ ശില്പശാലയും ഇതോടൊപ്പം സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ബി.എസ്. ശിവകുമാരി, എസ്.ആർ.ജി കൺവീനർ എ.റീന സ്റ്റാൻലി, വിദ്യാരംഗം കൺവീനർ ഫ്രാൻസിസ് മേരി, വിവിധ ക്ലബുകളുടെ ചുമതലയുള്ള അദ്ധ്യാപകരായ രാജേഷ്,​ അനിത.കെ.ആർ, ഗീത, ബിന്ദു, ഷീല, ഷെറീന, കുമാരി അശ്വതി തുടങ്ങിയവർ പങ്കെടുത്തു.