വർക്കല:പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ തരത്തിൽ വർക്കല മുനിസിപ്പൽ ടൗൺ ഹാൾ നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർ.എസ്.പി വർക്കല ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.ആർ.എസ്‌.പി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് വർക്കല ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഹാളിൽ നടന്ന ആർ.എസ്.പി വർക്കല ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കെ. പുഷ്പരാജൻ നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം ജി.അശോകൻ,മണ്ഡലം സെക്രട്ടറി ഇൻ ചാർജ് എം. നജിം,എൻ.സദാശിവൻ,മാന്തറ സുധീർ, ഇടവ നസീറുള്ള എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ജി.അശോകനെ തിരഞ്ഞെടുത്തു.