
ചിറയിൻകീഴ്: രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കെ. കരുണാകരന്റെ ജന്മദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഫോറം പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് നേടിയ തുളസിഭായിയെ അനുമോദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സി.എച്ച്.സജീവ്, ബിജു ശ്രീധർ, ഫോറം ഭാരവാഹികളായ കെ.ഓമന, എ.ആർ. നിസാർ, എസ്. ജി. അനിൽകുമാർ, അനു.വി.നാഥ് തുടങ്ങിയവർ പങ്കെടുത്തു.