തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ എന്നും കേരളത്തിന്റെ വികസന നായകനായിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ജില്ലാ ചുമട്ടുതൊഴിലാളി ആൻഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസും (ഐ.എൻ.ടി.യു.സി) മോട്ടോർ തൊഴിലാളികളുടെയും സംയുക്താഭിമുഖ്യത്തിൽ കരുണാകരന്റെ ജന്മവാർഷികമായ ഇന്നലെ കനകക്കുന്നിലെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് ടി. ശരത്ചന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.രമേശ് ചെന്നിത്തല,വി.എം.സുധീരൻ,​ കെ. മുരളീധരൻ എം. പി,​ ഡി.സി.സി പ്രസിഡ‌ന്റ് പാലോട് രവി,വി. എസ്. ശിവകുമാർ, എൻ.പീതാംബരക്കുറുപ്പ്, എൻ. ശക്തൻ, ചാല സുധാകരൻ, ജി. സുബോധൻ,ജി.എസ്. ബാബു,വി.പ്രതാപ ചന്ദ്രൻ,എം. എ.വാഹീദ്,വിതുര ശശി,വി.മോഹനൻ തമ്പി,വട്ടിയൂർക്കാവ് രവി, വി.ഭുവനേന്ദ്രൻ നായർ,പി. ഋഷികേശ്,മഹേശ്വരൻ നായർ,വി. മുത്തുകൃഷ്ണൻ,ആർ. ഹരികുമാർ,അഭിലാഷ്, ജലീൽ,കുന്നും പുറം വാഹീദ്,കൊഞ്ചിറവിള വിനോദ്,വാമനപുരം പുരുഷോത്തമൻ, ചെമ്പഴന്തി അനിൽ,സുഭാഷ്, ജയചന്ദ്രൻ,ശാസ്തമംഗലം ഗോപൻ,ജോർജ് പേട്ട,​വീൺ,പി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.