
പൂവാർ:വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യഫെഡ് ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളായ ആർ.ആസ്റ്റിൻ ഗോമസ്,ആർ.ഗംഗാധരൻ,മുനമ്പം സന്തോഷ്,അഡ്വ.അഡോൾഫ് ജി.മൊറൈസ്,പൊഴിയൂർ ജോൺസൺ, പൂന്തുറ ജെയ്സൺ,പി.പ്രഭാകരൻ,വിദ്യാസാഗർ,രാജപ്രിയൻ,ഖാദർ ,ഹെൻട്രി വിൻസെന്റ്,എം.പി.അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.