saji-cheriyan

തിരുവനന്തപുരം: ആലപ്പുഴയിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി, രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയാണ് സജി ചെറിയാൻ മന്ത്രിപദം വരെ എത്തിയത്. സി. പി. എമ്മിന്റെ തലയെടുപ്പുള്ള നേതാക്കളിലൊരാളായി വളർന്ന സജി ചെറിയാനെ നാലു വർഷങ്ങൾക്കിടെ പലതവണ നാക്ക് ചതിച്ചു. എല്ലാം വിവാദമായി. സ്വന്തം പ്രതിഛായയിൽ മാത്രമല്ല, പാർട്ടിയുടെയുംസർക്കാരിന്റെയും മേലും ചെളി തെറിപ്പിക്കുകയും ചെയ്തു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിൽ എത്തിയ സജിയുടെ വാക്കുകൾ ആദ്യം വഴി തെറ്റിയത് 2018ലെ പ്രളയകാലത്താണ്. അടിയന്തര സഹായം കിട്ടിയില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന സമൂഹമാദ്ധ്യമങ്ങളിലെ അദ്ദേഹത്തിന്റെ വിലാപം ഇടത് സർക്കാരിന്റെ നെഞ്ചത്താണ് തറച്ചത്. ഹെലികോപ്ടർ സഹായത്തിനായി കാലുപിടിച്ച് എം.എൽ.എ അപേക്ഷിച്ചതും സർക്കാരിന് ക്ഷീണമായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 2020 ജൂലായിൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് അടുത്ത വിവാദം. രാഷ്ട്രീയക്കാർ 55 വയസിൽ വിരമിക്കണമെന്നായിരുന്നു പോസ്റ്റ്. തന്റെ പാർട്ടി തന്നെ ഇത് ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിച്ചു. 55 വയസിൽ കൂടുതലുള്ള ജില്ലയിലെ പല നേതാക്കളും സ്ഥാനാർത്ഥി മോഹവുമായി നിൽക്കുമ്പോൾ വന്ന സജിയുടെ പോസ്റ്റിൽ ദുഷ്ടബുദ്ധിയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.

2021-ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായ ശേഷവും അദ്ദേഹത്തിന്റെ നാക്ക് അനുസരണക്കേട് തുടങ്ങി. ദത്തുവിവാദത്തിൽ സ്വന്തം കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തിയ യുവതിയെക്കുറിച്ചുള്ള 'മൊഴി'കൾ വിനയായി. സർക്കാരിനെ നിർത്തിപ്പൊരിക്കാൻ പലർക്കും കിട്ടിയ തീക്കനലായി സജിയുടെ പരാമർശം.

സിൽവർ ലൈൻ പ്രശ്നം തിളച്ചുനിൽക്കുമ്പോഴും സജിയുടെ നാക്കിന്റെ താളം തെറ്റി. സിൽവർ ലൈനിന്റെ ഇരുവശവും ബഫർസോൺ ഉണ്ടാവില്ലെന്ന് അദ്ദേഹം തറപ്പിച്ചങ്ങ് തട്ടി. ഉടൻ വന്നു കോടിയേരിയുടെ തിരുത്ത്, ബഫർസോൺ ഉണ്ടാവുമെന്ന്. പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി, മനുഷ്യന് തെറ്രുപറ്റാമല്ലോ എന്നെല്ലാം പറഞ്ഞ് സജിചെറിയാൻ തടി ഊരിയെങ്കിലും വിവാദമായി. അതിന്റെയെല്ലാം ക്ഷീണം ഒന്നുമാറി മിടുക്കനായി നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം. നാവിൽ വിളഞ്ഞ കുന്തവും കൊടച്ചക്രവുമൊക്കെ എടുത്ത് ഇന്ത്യൻ ഭരണഘടനയെ തന്നെ ചാമ്പിക്കളഞ്ഞു.

 ജു​ഡി​ഷ്യ​റി​യെ​യും​ ​വെ​റു​തേ​വി​ട്ടി​ല്ല

മ​ല്ല​പ്പ​ള്ളി​യി​ൽ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ൽ​ ​ജു​ഡി​ഷ്യ​റി​യെ​ ​കു​റ്റ​പ്പെ​ടു​ത്തു​ന്ന ആ​ ​വാ​ക്കു​ക​ൾ​ ​ഇ​പ്ര​കാ​ര​മാ​ണ്:`......​അം​ബാ​നി​ക്കും​ ​അ​ദാ​നി​ക്കും​ ​ഇൗ​ ​പ​ണ​മെ​ല്ലാം​ ​എ​വി​ടു​ന്നാ​ണ്.​ ​പാ​വ​പ്പെ​ട്ട​വ​ന്റെ​ ​അ​ദ്ധ്വാ​ന​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​മി​ച്ച​ ​മൂ​ല്യം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ​പാ​വ​ങ്ങ​ളെ​ ​ചൂ​ഷ​ണം​ ​ചെ​യ്ത്,​ ​അ​വ​ന് ​ശ​മ്പ​ളം​ ​കൊ​ടു​ക്കാ​തെ,​ ​അ​വ​ന്റെ​ ​അ​ദ്ധ്വാ​ന​ത്തി​ന്റെ​ ​ഫ​ലം.​ ​

എ​ട്ട് ​മ​ണി​ക്കൂ​ർ​ ​ജോ​ലി​ ​എ​ന്ന് ​പ​റ​ഞ്ഞി​ട്ട് ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​പ​തി​നാ​റും​ ​പ​തി​നെ​ട്ടും​ ​മ​ണി​ക്കൂ​ർ​ ​ജോ​ലി​ ​ചെ​യ്യു​മ്പോ​ൾ​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​അ​വ​ർ​ക്ക് ​സം​ര​ക്ഷ​ണം​ ​കൊ​ടു​ക്കു​ന്നു​ണ്ടോ.​ ​നാ​ട്ടി​ലു​ണ്ടാ​കു​ന്ന​ ​ഏ​തു​ ​പ്ര​ശ്ന​ങ്ങ​ളു​ടെ​യും​ ​കാ​ര​ണ​ക്കാ​ർ​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ളാ​ണ​ന്ന​ല്ലേ​ ​ആ​ക്ഷേ​പി​ക്കു​ന്ന​ത്.​ ​ജു​ഡി​ഷ്യ​റി​ ​അ​വ​രു​ടെ​ ​കൂ​ടു​ണ്ടോ.​ ​ഉ​ട​നെ​ ​കോ​ട​തി​ ​ചോ​ദി​ക്കും​ ​എ​ന്തി​നാ​ണ് ​തൊ​ഴി​ലാ​ളി​ക​ൾ​ ​സ​മ​രം​ ​ചെ​യ്ത​തെ​ന്ന്..'
പ്ര​സം​ഗം​ ​പു​റ​ത്തു​വ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​മ​ന്ത്രി​യെ​ ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​യു.​ഡി.​എ​ഫും​ ​ബി.​ജെ.​പി​യു​മ​ട​ക്ക​മു​ള​ള​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​‌​ന​ക​ൾ​ ​മ​ന്ത്രി​യു​ടെ​ ​കോ​ലം​ ​ക​ത്തി​ച്ചു.​ ​പ​ന്തം​ ​കൊ​ള​ത്തി​ ​പ്ര​ക​ട​ന​വും​ ​ന​ട​ത്തി.

 വ​ള്ള​ച്ചൊ​ടി​ച്ചു​:​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി
വി​വാ​ദ​ ​പ്ര​സം​ഗം​ ​പാ​ർ​ട്ടി​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​യു​ടെ​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ൽ​ ​നി​ന്ന് ​നീ​ക്കം​ ​ചെ​യ്ത​തി​നു​ ​പി​ന്നാ​ലെ,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി​ ​ഉ​ദ​യ​ഭാ​നു​ ​മ​ന്ത്രി​യെ​ ​ന്യാ​യീ​ക​രി​ച്ചു.
മ​നാേ​ഹ​ര​മാ​യ​ ​ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​യി​ട്ടും​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്തെ​ ​ജ​ന​ങ്ങ​ൾ​ ​വ​ലി​യ​ ​തോ​തി​ൽ​ ​ചൂ​ഷ​ണ​ത്തി​നി​ര​യാ​കു​ന്നു​വെ​ന്ന​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന്റെ​ ​പ​രാ​മ​ർ​ശം​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​തെ​റ്റാ​യി​ ​വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​ഉ​ദ​യ​ഭാ​നു​ ​പ​റ​ഞ്ഞു.​ ​പ്ര​സം​ഗ​ത്തി​ലെ​ ​ഏ​താ​നും​ ​ഭാ​ഗ​ങ്ങ​ൾ​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​മ​ന്ത്രി​യെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​രാ​ജ്യ​ത്ത് ​പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളും​ ​പോ​ഷ​കാ​ഹാ​ര​മി​ല്ലാ​ത്ത​ ​കു​ട്ടി​ക​ളു​മു​ണ്ട്.​ ​നാ​ൽ​പ്പ​ത് ​കോ​ടി​ ​ആ​ളു​ക​ൾ​ക്ക് ​വീ​ടി​ല്ല.​ ​ന​ല്ല​ ​ഭ​ര​ണ​ഘ​ട​ന​യു​ണ്ടാ​യി​ട്ടും​ ​നാ​ട്ടി​ലെ​ ​സ്ഥി​തി​ ​ഇ​താ​ണെ​ന്നാ​യി​രു​ന്നു​ ​മ​ന്ത്രി​ ​പ്ര​സം​ഗ​ത്തി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്ന് ​ഉ​ദ​യ​ഭാ​നു​ ​പ​റ​ഞ്ഞു.​മ​ന്ത്രി​ ​പ്ര​സം​ഗി​ച്ച​ ​വേ​ദി​യി​ൽ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​ഉ​ണ്ടാ​യി​രു​ന്നു.