പാലോട്: അനിശ്ചിതമായി നീളുന്ന തൊഴിൽ സമരവും കോരിച്ചൊരിയുന്ന കാലവർഷവും ജീവിതം ദുസഹമാക്കിയ ബ്രൈമൂർ എസ്‌റ്റേറ്റിലെ തൊഴിലാളികൾക്ക് സമാശ്വാസമായി എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. തൊഴിലും വേതനവും നഷ്ടപ്പെട്ട് ദുരിതങ്ങൾക്ക് നടുവിൽ വലയുന്ന അറുപതോളം തൊഴിലാളികൾക്കാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫീസർ ഡോ. അൻസർ ആർ.എൻ നേതൃത്വം നൽകി. വേതനവും ആനുകൂല്യങ്ങളും നൽകണമെന്നും പുനരധിവാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് 4 മാസമായി തൊഴിലാളികൾ സമരത്തിലാണ്.
പ്രശ്ന പരിഹാരത്തിന് എസ്റ്റേറ്റ് മാനേജ്മെന്റ് തയ്യാറാവുന്നില്ലെന്നാണ് പരാതി. എസ്.ടി. ബിജു,ആർ. ഗോപകുമാർ, ഷിജു ബി ആര്യനാട്,വിനോദ്, ലക്ഷമണൻ കെ.ആചാരി,എച്ച്. സുദർശനൻ,നസീം മങ്കയം, മനു ഗോപി,ഐസക്, ചന്ദ്രൻ, സതീശൻ, ഫ്രാൻസിസ്, വിഷ്ണു, അമൽ,രാജി, മുരുകൻ തുടങ്ങിയവർ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ പങ്കെടുത്തു.