
വർക്കല : ഇലകമൺ ഗ്രാമപഞ്ചായത്ത് വികസനസെമിനാർ അഡ്വ.അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലൈജുരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലില്ലി,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ,വാർഡ് മെമ്പർമാരായ വിനോജ് വിശാൽ,ബിനു,അനിൽ,ഉമ,അജിത, ജിഷ,ഷീജ,സലീനകമാൽ,സെക്രട്ടറി അജില എന്നിവർ സംസാരിച്ചു.