പൂവാർ:പൂഴിക്കുന്ന് കീഴമ്മാകം ശ്രീശിവശക്തി മാഹാഗണപതി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 9ന് നടക്കും.രാവിലെ 4.30 ന് പള്ളിയുണർത്തൽ, 5ന് അഭിഷേകം,ധാര, 5.30ന് മഹാഗണപതി ഹോമം, കലശപൂജ, 9 ന് കലശാഭിഷേകം, 10 മുതൽ ആറ്റുകാൽ ശ്രീകുമാർ നേതൃത്വം നൽകുന്ന നാമജപയജ്ഞം, ഉച്ചയ്ക്ക് 1 ന് അന്നദാനം, വൈകിട്ട് 5ന് ഐശ്വര്യപൂജ, 6ന് നാരങ്ങാ വിളക്ക് സമർപ്പണം, 6.30ന് വിശേഷാൽ പൂജ, അലങ്കാര ദീപാരാധന, 7 ന് ഭഗവതിസേവ, രാത്രി 8 ന് ഭജന, 9ന് അത്താഴപൂജ, ദീപാരാധന,രാവിലെ 10ന് തുടങ്ങുന്ന നാമജപയജ്ഞം ഉച്ചയ്ക്ക് 1 മണി വരെ ഉണ്ടായിരിക്കും.