വിഴിഞ്ഞം: എസ്.എസ്.എൽ.സിക്ക് 9 എ പ്ലസ് വരെയും, പ്ലസ്ടുവിൽ 5 എ പ്ലസ് വരെയും നേടിയ വിദ്യാർത്ഥികൾക്ക് മികവ് 2022 അവാർഡ് നൽകുമെന്ന് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു.നിയോജക മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച കോവളം മണ്ഡലത്തിൽ താമസിക്കുന്നവരായ വിദ്യാർത്ഥികൾ 10ന് മുൻപായി പേര് വിവരം എം.എൽ.എ ഓഫീസിൽ എത്തിക്കുകയോ 9746150018,9048483363 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിക്കുന്ന മണ്ഡലത്തിലെ വിദ്യാർത്ഥികൾ റിസൽട്ട് വന്ന് ഒരാഴ്ചയ്ക്കുള്ളിൽ പേരുകൾ നൽകേണ്ടതാണെന്ന് എം.എൽ.എ അറിയിച്ചു.