photo

നെടുമങ്ങാട് : 20 മുതൽ 24 വരെ തീയതികളിൽ നെടുമങ്ങാട് നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ - പെയിന്റിംഗ് മത്സരം നടക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ പാട്ടത്തിൽ ഷെരീഫ് അറിയിച്ചു.പതിനൊന്നാം കല്ല് വഴിയോര വിശ്രമ കേന്ദ്രത്തിൽ രാവിലെ 9.30 മുതൽ നഴ്സറി,എൽ.പി,യു.പി,എച്ച്.എസ്,എച്ച് എസ് എസ് വിഭാഗങ്ങളായാണ് മത്സരം ഒരുക്കിയിട്ടുള്ളത്. പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളും സ്കൂൾ അധികൃതരും 8ന് വൈകിട്ട് 4 ന് മുമ്പ് 99 954 89142,

9946389860 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.