ഉദിയൻകുളങ്ങര : പെരുങ്കടവിള പഞ്ചായത്തിലെ തത്തിയൂർ വാർഡിൽ സാഫല്യം ആക്ടിവിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ
പാലാൽകോണം ഏലായിൽ നിർവഹിച്ചു.വാർഡ് അംഗം കാക്കണം മധുവിന്റെ അദ്ധ്യക്ഷതയിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് സി.ഡി.എസ് ചെയർപേഴ്സൺ സചിത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനിപ്രസാദ്, ജയചന്ദ്രൻ, കൃഷി ആഫീസർ മേരിലത, അസി.സെക്രട്ടറി രജിത്ത്.ആർ, സി.ഡി.എസ് അംഗം ഉഷകുമാരി, എ.ഡി.എസ് സെക്രട്ടറി ബിന്ദു എന്നിവർ സംസാരിച്ചു.50 സെന്റ് നിലം പാട്ടത്തിനെടുത്താണ് വിവിധയിനം പച്ചക്കറി കൃഷി ചെയ്യുന്നത്.