saji-cheriyan

പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ

തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ഗവർണർ

പ്രതിപക്ഷം നിയമ നടപടികളിലേക്ക്

കോടതി ഇടപെടലിലും ആശങ്ക

തിരുവനന്തപുരം:ഇന്ത്യൻ ഭരണഘടനയുടെ ഉന്നത മൂല്യങ്ങളോട് കൂറ് പ്രഖ്യാപിച്ച് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഭരണഘടനയെ അവഹേളിച്ച് പൊതുയോഗത്തിൽ നടത്തിയ പ്രസംഗം നിയമക്കുരുക്കുകളിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ, സജി ചെറിയാന്റെ മന്ത്രിക്കസേര തുലാസിലായി.

സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടുകയും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയും ചെയ്ത സാഹചര്യത്തിൽ,പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിൽ.

പ്രതിസന്ധിയിൽ നിന്ന് തലയൂരാൻ സി.പി.എം നേതൃത്വം നീക്കങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും, മന്ത്രിയുടെ രാജിക്കായി യു.ഡി.എഫും ബി.ജെ.പിയും മുറവിളി കൂട്ടിത്തുടങ്ങി. മന്ത്രി നിയമസഭയിൽ ഖേദം പ്രകടിപ്പിക്കുകയും വിശദീകരണം നൽകുകയും ചെയ്തതോടെ തൽക്കാലം രാജി വേണ്ടിവരില്ലെന്നാണ് സർക്കാരും പാർട്ടിയും പുറമെ സമാശ്വസിക്കുന്നതെങ്കിലും, കോടതി ഇടപെടലുണ്ടായാൽ കുരുങ്ങും. രാജിവച്ചാലും കേസിൽപ്പെടാം.

സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയതെന്നതിനാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനത്ത് തുടരാനുള്ള മന്ത്രിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്ന ക്വോ വാറന്റോ ഹർജി നൽകാനാണ് നീക്കം. ഹൈക്കോടതി ഇതനുവദിച്ചാൽ രാജിവയ്ക്കേണ്ടിവരും. ഇന്നത്തെ നിയമസഭാ സമ്മേളനത്തിലും വിഷയം തീ പാറും.

കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ഇന്നലെ വെവ്വേറെ ഗവർണറെ കണ്ട് മന്ത്രിക്കെതിരെ പരാതി നൽകി. പരാതികൾ മുഖ്യമന്ത്രിക്ക് കൈമാറിയ ഗവർണർ, സർക്കാർ സ്വീകരിക്കുന്ന നടപടികളെ വീക്ഷിക്കുകയാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രസംഗത്തിന്റെ വിശദാംശങ്ങളറിയാതെ പ്രതികരിക്കുന്നത് അനുചിതമാണ്. ഭരണഘടനയ്ക്കെതിരായ വിമർശനത്തിൽ മന്ത്രി മാപ്പ് പറഞ്ഞതായി അറിഞ്ഞിട്ടില്ല. എന്നാൽ മുഖ്യമന്ത്രി മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞുവെന്നും ഗവർണർ പറഞ്ഞു. കൂടുതൽ ഇടപെടലിന് ഗവർണർക്കും പരിമിതിയുണ്ട്.

കോടതിയിൽ നിന്ന് ഗുരുതര പരാമർശങ്ങളുണ്ടായാൽ മന്ത്രി പ്രതിസന്ധിയിലാകുമെന്ന ആശങ്ക ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗക്കേസ് ഓർമ്മിപ്പിച്ച് സി.പി.ഐ അടക്കമുള്ള ഇടതുമുന്നണി ഘടകകക്ഷികളും ഉന്നയിക്കുന്നു. എന്നാൽ, ഭരണഘടന വിമർശനങ്ങൾക്ക് അതീതമല്ലെന്നും, സി.പി.എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവീക്ഷണങ്ങൾ അവതരിപ്പിക്കാൻ മന്ത്രിക്കും അവകാശമുണ്ടെന്നുമുള്ള മറുവാദവുമുണ്ട്.

അതേസമയം, വിവാദപ്രസംഗം ശ്രദ്ധയിൽപ്പെട്ടയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാനെ വിളിച്ച് വിശദീകരണം തേടി. സി.പി.എം കേന്ദ്രനേതൃത്വവും ഇടപെട്ടു. മന്ത്രിയെക്കൊണ്ട് തിരുത്തിപ്പറയിക്കാൻ അഖിലേന്ത്യാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചു. താൻ ഭരണഘടനയെ അധിക്ഷേപിച്ചിട്ടില്ലെന്നും പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത ഭാഗമാണ് പ്രചരിച്ചതെന്നുമാണ് മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചതെന്നറിയുന്നു. പാർട്ടിതലത്തിലടക്കം നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് നിയമസഭയിലെത്തി ഇന്നലെ വൈകിട്ട് മന്ത്രി ഖേദപ്രകടനവും വിശദീകരണവും നടത്തിയത്.

'എല്ലാ പൗരന്മാരും ഭരണഘടനയെയും നിയമങ്ങളെയും ബഹുമാനിക്കാൻ ബാദ്ധ്യസ്ഥരാണ്.മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസം'.

-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഉൗ​രാ​ക്കു​ടു​ക്കാ​യ​ ​വാ​ക്കു​കൾ

സ്ഥ​ലം​:​ ​മ​ല്ല​പ്പ​ള്ളി​ ​ടൗൺ

സ​മ​യം​:​ ​ഞാ​യ​ർ​ ​വൈ​കി​ട്ട് ​മൂ​ന്നു​ ​മ​ണി​ക്കു​ശേ​ഷം

സം​ഘാ​ട​ക​ർ​:​ ​സി.​പി.​എം​ ​മ​ല്ല​പ്പ​ള്ളി​ ​ഏ​രി​യ​ ​ക​മ്മി​റ്റി

ച​ട​ങ്ങ്:​ ​റി​ട്ട.​ ​ജി​ല്ലാ​ ​ലേ​ബ​ർ​ ​ഒാ​ഫീ​സ​റും​ ​സി.​പി.​എം​ ​മ​ല്ല​പ്പ​ള്ളി​ ​ഏ​രി​യ​ ​ക​മ്മി​റ്റി​യം​ഗ​വു​മാ​യ​ ​കെ.​പി​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഫേ​സ് ​ബു​ക്ക് ​പേ​ജി​ൽ​ ​ന​ട​ത്തി​യി​രു​ന്ന​ ​പ്ര​തി​വാ​ര​ ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ണ​ത്തി​ന്റെ​ ​നൂ​റാം​ ​എ​പ്പി​സോ​ഡി​ന്റെ​ ​അ​നു​മോ​ദ​നം​ ​ഉ​ദ്ഘാ​ട​നം

വേ​ദി​യി​ൽ​:​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​മാ​ത്യു​ ​ടി.​ ​തോ​മ​സ്,​ ​അ​ഡ്വ.​പ്ര​മോ​ദ് ​നാ​രാ​യ​ൺ,​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി​ ​ഉ​ദ​യ​ഭാ​നു,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ​ ​രാ​ജു​ ​ഏ​ബ്ര​ഹാം,​ ​എ.​ ​പ​ദ്മ​കു​മാ​ർ,​ ​ആ​ർ.​ ​സ​ന​ൽ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വർ

വി​വാ​ദ​വാ​ക്കു​ക​ൾ:മ​നോ​ഹ​ര​മാ​യ​ ​ഭ​ര​ണ​ഘ​ട​ന​യാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​എ​ഴു​തി​വ​ച്ചി​ട്ടു​ള്ള​തെ​ന്ന് ​ന​മ്മ​ളെ​ല്ലാം​ ​പ​റ​യും.​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട...​ ​ഞാ​ൻ​ ​പ​റ​യു​ന്ന​ത്,​ ​ഇ​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ജ​ന​ങ്ങ​ളെ​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​പ​റ്റി​യ​ ​ഭ​ര​ണ​ഘ​ട​ന​യാ​ണ് ​എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​ബ്രി​ട്ടീ​ഷു​കാ​ര​ൻ​ ​പ​റ​ഞ്ഞ​തും​ ​ത​യ്യാ​റാ​ക്കി​ ​കൊ​ടു​ത്ത​ ​ഒ​രു​ ​ഭ​ര​ണ​ഘ​ട​ന​ ​ഇ​ന്ത്യ​ക്കാ​ര​ൻ​ ​എ​ഴു​തി​വ​ച്ചു.​അ​ത് ​ഇൗ​ ​രാ​ജ്യ​ത്ത് ​എ​ഴു​പ​ത്ത​ഞ്ച് ​വ​ർ​ഷ​മാ​യി​ ​ന​‌​ട​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഫ​ല​മാ​യി,​ ​രാ​ജ്യ​ത്ത് ​ഏ​തൊ​രാ​ൾ​ ​പ്ര​സം​ഗി​ച്ചാ​ലും​ ​ഞാ​ൻ​ ​സ​മ്മ​തി​ക്കി​ല്ല.​ ​ഇൗ​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​പ​റ്റി​യ,​ ​ഏ​റ്റ​വും​ ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ഭ​ര​ണ​ഘ​ട​ന​ ​ഇ​ന്ത്യ​ ​എ​ഴു​തി​വ​ച്ചി​ട്ടു​ണ്ട്.
അ​തി​ൽ​ ​കു​റ​ച്ച് ​മു​ക്കും​ ​മൂ​ല​യി​ലു​മൊ​ക്കെ​ ​ഗു​ണ​ങ്ങ​ളി​ട്ടി​ട്ടു​ണ്ടെ​ന്ന് ​വേ​ണ​മെ​ങ്കി​ൽ​ ​പ​റ​യാം.​ ​എ​ന്നു​ ​വ​ച്ചാ​ൽ...​ ​മ​തേ​ത​ര​ത്വം,​ ​ജ​നാ​ധി​പ​ത്യം,​ ​കു​ന്തം,​ ​കു​ട​ച്ച​ക്രം​ ​ഒ​ക്കെ​ ​അ​തി​ന്റെ​ ​സൈ​ഡി​ൽ​ ​എ​ഴു​തി​യി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​കൃ​ത്യ​മാ​യി​ ​കൊ​ള്ള​യ​ടി​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​പു​സ്ത​കം.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​സ​മ​രം​ ​അം​ഗീ​ക​രി​ക്കാ​ത്ത​ ​നാ​ടാ​ണ് ​ഇ​ന്ത്യ.​ 1957​ൽ​ ​ഇ​വി​ടെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ ​ആ​ദ്യ​ത്തെ​ ​ഗ​വ​ൺ​മെ​ന്റ് ​തീ​രു​മാ​നി​ച്ച​ ​കാ​ര്യം​ ​തൊ​ഴി​ൽ​ ​നി​യ​മം​ ​സം​ര​ക്ഷി​ക്ക​ണം,​ ​ന​ട​പ്പാ​ക്ക​ണം.​ ​കൂ​ലി​ ​ചോ​ദി​ക്കാ​ൻ​ ​പ​റ്റി​ല്ലാ​യി​രു​ന്നു.​ ​കൂ​ലി​ ​ചോ​ദി​ച്ചാ​ൽ​ ​പൊ​ലീ​സു​കാ​ർ​ ​ന​ടു​വ് ​ച​വി​ട്ടി​യൊ​ടി​ക്കു​മാ​യി​രു​ന്നു.
ചൂ​ഷ​ണ​ത്തെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ ​ഒ​രു​ ​ഭ​ര​ണ​ഘ​ട​ന​യാ​ണ് ​ഇ​ന്ത്യ​യി​ൽ.​ ​അ​തു​കൊ​ണ്ടാ​ണ് ​അം​ബാ​നി​യും​ ​അ​ദാ​നി​യും​ ​ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രും​ ​ഇ​ന്ത്യ​യി​ൽ​ ​വ​ള​ർ​ന്നു​വ​രു​ന്ന​ത്.


നി​യ​മ​ക്കു​രു​ക്ക്

1.​ 1971​ലെ​ ​ദേ​ശീ​യ​ ​മ​ഹി​മ​യെ​ ​അ​പ​മാ​നി​ക്കു​ന്ന​ത് ​ത​ട​യ​ൽ​ ​നി​യ​മ​ത്തി​ലെ​ ​ര​ണ്ടാം​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​ദേ​ശീ​യ​പ​താ​ക​യെ​യും​ ​ഭ​ര​ണ​ഘ​ട​ന​യെ​യും​ ​അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് ​മൂ​ന്നു​ ​വ​ർ​ഷം​ ​വ​രെ​ ​ത​ട​വോ​ ​പി​ഴ​യോ,​ ​ര​ണ്ടും​ ​കൂ​ടി​യോ​ ​ല​ഭി​ക്കാ​വു​ന്ന​ ​കു​റ്റ​മാ​ണ്.​ ​പ​രാ​തി​ ​ഇ​ല്ലെ​ങ്കി​ൽ​പ്പോ​ലും​ ​പൊ​ലീ​സി​ന് ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ക്കാം.

2.​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​ന​മാ​ണെ​ന്നും​ ​പ​ദ​വി​യി​ൽ​ ​തു​ട​രാ​ൻ​ ​അ​നു​വ​ദി​ക്ക​രു​തെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വ്യ​ക്തി​ക​ൾ​ക്കോ​ ​സം​ഘ​ട​ന​ക​ൾ​ക്കോ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ക്വാേ​ ​വാ​റ​ന്റോ​ ​ഹ​ർ​ജി​ ​ന​ൽ​കാം.​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​ത​ന്നെ​ ​മ​ന്ത്രി​ ​നി​രാ​ക​രി​ച്ച​തി​നാ​ൽ​ ​ക്വോ​ ​വാ​റ​ന്റോ​ ​ഹ​ർ​ജി​ ​നി​ല​നി​ൽ​ക്കും.​ ​ഹൈ​ക്കോ​ട​തി​ ​ഇ​ത​നു​വ​ദി​ച്ചാ​ൽ​ ​സ​ജി​ ​ചെ​റി​യാ​ന് ​പ​ദ​വി​ ​ഒ​ഴി​യേ​ണ്ടി​ ​വ​രും.

3.​ ​ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ​ 1985​ലെ​ ​`​പ​ഞ്ചാ​ബ് ​മോ​ഡ​ൽ​'​ ​പ്ര​സം​ഗം​ ​പ​രി​ഗ​ണി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​ഫു​ൾ​ ​ബെ​ഞ്ച്,​ ​മ​ന്ത്രി​യു​ടെ​ ​പ്ര​സം​ഗം​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​ന​മാ​ണോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കേ​ണ്ട​ത് ​ഗ​വ​ർ​ണ​റാ​ണെ​ന്നും​ ​കോ​ട​തി​ ​അ​ല്ലെ​ന്നും​ ​വി​ധി​ച്ചി​ട്ടു​ണ്ട്.​ ​ഇ​വി​ടെ​ ​മ​ന്ത്രി​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​നി​രാ​ക​രി​ച്ച​തി​നാ​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞാ​ ​ലം​ഘ​ന​ത്തി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങി​ല്ല.​ഗ​വ​ർ​ണ​റു​ടെ​ ​നി​ല​പാ​ടും​ ​എ​തി​രാ​ണ്.

​ഭ​ര​ണ​ഘ​ട​ന​യെ​ ​ ​വി​മ​ർ​ശി​ച്ചി​ട്ടി​ല്ല.​ ​തെ​റ്റാ​യി​ ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടാ​നി​ട​യാ​യ​തി​ൽ​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ക്കു​ന്നു.​ ​വാ​ർ​ത്ത​ക​ൾ​ ​വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ട​താ​ണ്.​ ​ഭ​ര​ണ​ഘ​ട​ന​യ്ക്ക് ​അ​വ​മ​തി​പ്പു​ണ്ടാ​ക്കാ​നോ​ ​അ​തി​നെ​തി​രാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​നോ​ ​​ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല.​ ​
-​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാൻ
(​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞ​ത്)

മ​​​ന്ത്രി​​​ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ​​​ ​​​വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യ​​​ല്ല,​​​ ​​​അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യാ​​​ണ് ​​​ചെ​​​യ്ത​​​ത്.​​​ ​​​
​​റി​​​ട്ട.​​​ജ​​​സ്റ്റി​​​സ് ​​​
ബി.​​​കെ​​​മാ​​​ൽ​​​പാഷ

​​രാ​​​ജി​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ​​​ മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പുറത്താക്കണം.​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​യു.​​​ഡി.​​​എ​​​ഫ് ​​​നി​​​യ​​​മ​​​പ​​​ര​​​മാ​​​യ​​​ ​​​വ​​​ഴി​​​ക​​​ൾ​​​ ​​​തേ​​​ടും
-​​​ ​​​വി.​​​ഡി.​​​ ​​​സ​​​തീ​​​ശ​​​ൻ,​​​​​​​ ​​​
പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വ്