
തിരുവനന്തപുരം: പകുതിയോളം ജില്ലകളിൽ കളക്ടർമാർക്ക് മാറ്റം വന്നേക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചില്ലെങ്കിൽ വരുന്ന ആഴ്ചകളിൽ വിഷയം പരിഗണിച്ചേക്കും. പല ജില്ലാ കളക്ടർമാരും പദവിയിലെത്തിയിട്ട് നാളുകളായി. കളക്ടർ എന്ന നിലയിലുള്ള ചിലരുടെ കാര്യശേഷിയിൽ സർക്കാരിന് അതൃപ്തിയുണ്ടെന്ന സൂചനയുമുണ്ട്.