തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 105-ാം ജന്മദിനം ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാകമ്മിറ്റി പ്രസ് ക്ലബിൽ സംഘടിപ്പിച്ച ജന്മദിനാഘോഷം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരന്റെ കാലത്തുണ്ടായ പുരോഗതി മറ്റൊരു മുഖ്യമന്ത്രിക്കും അവകാശപ്പെടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ. മുരളീധരൻ എം.പി അദ്ധ്യക്ഷനായി. ഉമാ തോമസ് എം.എൽ.എയെയും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ. ജോർജ് ഓണക്കൂറിനെയും ചടങ്ങിൽ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ എം.പി എൻ. പീതാംബരക്കുറുപ്പ്, മുൻ എം.എൽ.എ വട്ടിയൂർക്കാവ് രവി, കെ. മഹേശ്വരൻ നായർ, സ്റ്റഡി സെന്റർ ഭാരവാഹികളായ ബി. സുഭാഷ്, വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കെ. കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീചിത്രാഹോമിൽ നടന്ന അനുസ്‌മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്‌തു. സാധാരണക്കാരനായി വന്ന് തൊഴിലാളി നേതാവായി ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രിമാരെപ്പോലും തീരുമാനിക്കാൻ കഴിഞ്ഞ നേതാവാണ് കരുണാകരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വി.എസ്.ശിവകുമാർ അദ്ധ്യക്ഷനായി. ശ്രീചിത്രാഹോമിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്‌തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, നേതാക്കളായ ശരത്ചന്ദ്രപ്രസാദ്, ജി.എസ്.ബാബു, ശ്രീചിത്രാഹോം സൂപ്രണ്ട് ബിന്ദു, ചെമ്പഴന്തി അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻപോറ്റി, തൈയ്ക്കാട് ശ്രീകണ്ഠൻ നായർ, പാളയം ഉദയൻ, വള്ളക്കടവ് നിസ്സാം, ജോൺസൺ ജോസഫ്, ബ്ലോക്ക് പ്രസിഡന്റുമാരായ പി.പദ്മകുമാർ, വലിയശാല പരമേശ്വരൻ നായർ, ആർ.ലക്ഷ്മി, പേരൂർക്കട രവി, അനന്തപുരി മണികണ്ഠൻ, പി.കെ.എസ്.രാജൻ, കെ.കെ.ഗോപൻ, മണ്ഡലം പ്രസിഡന്റുമാരായ ഗോപാലകൃഷ്ണൻ നായർ, മധു, അബനീന്ദ്രനാഥ്, ഗോപാലകൃഷ്ണൻ, നന്ദകുമാർ, വിജയകുമാർ, വാർഡ് പ്രസിഡന്റ് ശ്രീകണ്‌ഠേശ്വരം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഡി.സി.സി ഓഫീസിൽ നടന്ന അനുസ്‌മരണം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്‌തു. എൻ. ശക്തൻ, എം.എ. വാഹിദ്, വിതുര ശശി, മുടവൻമുഗൾ രവി, കടകംപള്ളി ഹരിദാസ്, ചെമ്പഴന്തി അനിൽ, ആർ. ഹരികുമാർ, എം.ശ്രീകണ്ഠൻ നായർ, പാളയം ഉദയൻ, അഭിലാഷ് ആർ. നായർ, ജലീൽ മുഹമ്മദ്, പ്രേം.ജി, മണക്കാട് രാജേഷ്, ജോർജ് ലൂയീസ് തുടങ്ങിയവർ പങ്കെടുത്തു.